പത്തനംതിട്ട : വിശ്വ കർമ്മ ഐക്യസമിതി ജില്ലാ കമ്മിറ്റിയോഗത്തിൽ എസ്.ഗോവിന്ദരാജിനെ ജില്ലാ കൺവീനറായി തെരഞ്ഞടുത്തു. യോഗത്തിൽ ആറന്മുള രാമചന്ദ്രനാചാര്യ അദ്ധ്യക്ഷത വഹിച്ചു. സംവരണ തത്വം പാലിക്കുന്നതിന് നിയമനങ്ങൾ കെ.പി.എസ്.സിയ്ക്കു വിടണമെന്നും സഹകരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ എം.എൻ മോഹൻ ദാസ്, നാരായണ പ്രസാദ്, സുന്ദരേശൻ, സി. രാജഗോപാൽ എന്നിവർ സംസാരിച്ചു.