കൊല്ലം: ഗോവയിലെ മഡ്ഗാവ് നാഷണൽ കൾച്ചറൽ ഫൗണ്ടേഷന്റെ എ. പി. ജെ. അബ്ദുൽ കലാം ദേശീയ പുരസ്കാരം അഞ്ചൽ ഏരൂർ സ്വദേശിയും പത്തനംതിട്ട മെഴുവേലി പി.എച്ച്.എസ്.എസിലെ അദ്ധ്യാപികയും കവയത്രിയും സാംസ്ക്കാരിക പ്രവർത്തകയുമായ രശ്മി രാജിന്റെ ചിതറിയ ചിന്തകൾ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.
50001 രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് ഗോവ രവീന്ദ്രഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത കൊങ്കണി സാഹിത്യകാരിയുമായ ബ്രിണ്ട മെനസിൽ രശ്മി രാജിന് സമ്മാനിച്ചു.