പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുവാനുള്ള വിജ്ഞാപനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് വോട്ടർമാരുടെ അസൗകര്യം കണക്കിലെടുത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിക്കുവാനുളള അപ്പീൽ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി.