പത്തനംതിട്ട: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥ സമാപിച്ചു. ജില്ലയിൽ 16 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. തുമ്പമണ്ണിൽ നടന്ന സമാപന സമ്മേളനം ശാസ്ത്ര സാഹിത്യകാരൻ ജോജി കൂട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡന്റ് റോസി മാത്യു അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ഡോ. കെ.പി. കൃഷ്ണൻകുട്ടി, ജനറൽ കൺവീനർ എ.കെ.ഗോപാലൻ എന്നിവർ സംസാരിച്ചു.