17-manoharan

മല്ലപ്പള്ളി: പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കുന്നന്താനം പാമല പാറനാട്ട് പറപ്പാട്ട് വീട്ടിൽ മനോഹര (48)നെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു . ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. കുന്നന്താനം പാലമലച്ചിറയിൽ മദ്യപിച്ച് അയൽവാസികളെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അന്വേഷണത്തിനെത്തിയ കീഴ് വായ്പൂര് സബ് ഇൻസ്‌പെക്ടർ ജേക്കബ് ജോർജിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും ആണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.