മല്ലപ്പള്ളി: നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. മല്ലപ്പള്ളിയിൽ നിന്നും കുന്നന്താനത്തേക്ക് പോവുകയായിരുന്ന നടക്കൽ മഠത്തിപ്പറമ്പിൽ ലിബിൻ ഷാബി (27), സഹോദരൻ ഷിബിൻ ഷാബി (23) എന്നിവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9ന് മടുക്കോലിക്ക് സമീപം മാമൂട്ടിൽ പടിയിൽ ആണ് അപകടം. ഇരുവർക്കും തലയ്‌ക്കും,തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. കീഴ്വായ്പൂര് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.