
ചെങ്ങറ: അഖിലേന്ത്യ കിസാൻ സഭാ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കാർഷിക സെമിനാർ സി.പി.ഐ.ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി സെമിനാറിൽ മോഡറേറ്ററായിരുന്നു.പരിസ്ഥിതി പ്രവർത്തകൻ ചിറ്റാർ ആനന്ദൻ ക്ലാസ് നയിച്ചു. കിസാൻ സഭ സംസ്ഥാന സമിതിയംഗം അഡ്വ.കെ.എൻ.സത്യാനന്ദപ്പണിക്കർ,സി.പി .ഐ കോന്നി ലോക്കൽ സെക്രട്ടറി എ.ദീപുകുമാർ,ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി.കെ ശാമുവേൽ,സി.പി.ഐ കോന്നി ലോക്കൽ കമ്മിറ്റിയംഗങ്ങളായ അനിൽ ചെങ്ങറ,ബിജി ബി.എസ് തുടങ്ങിയവർ സംസാരിച്ചു.