പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ബി.ജെ.പി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സുരക്ഷാ വീഴ്ച കണക്കിലെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്. ഇന്ന് രാവിലെ 10ന് അബാൻ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ചിന് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നേതൃത്വം നൽകും.