വെട്ടൂർ: കുമ്പഴ - വെട്ടൂർ കോന്നി റോഡിലെ വെട്ടൂർ റേഡിയൊ ജംഗ്ഷനിൽ ഇന്നലെ രാത്രി 9 .30 നുണ്ടായ വാഹനാപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. അട്ടച്ചാക്കൽ ഭാഗത്തേക്ക് വെള്ളകുപ്പികൾ നിറച്ച് വന്ന പിക്ക് അപ്പ് വാൻ നിറുത്തിയിട്ടിരുന്ന ടിപ്പർലോറിയിലും വൈദ്യുതി പോസ്റ്റിലുമിടിച്ചാണ് അപകടമുണ്ടായത്. പിക്ക് അപ്പ് വാനിലെ ഡ്രൈവറെ പരിക്കുകളോടെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി ബന്ധവും താറുമാറായി.