hm-forum
മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വാർഷികവും യാത്രയയപ്പ് സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: വിദ്യാഭ്യാസ ഉപജില്ല വാർഷിക സമ്മേളനവും യാത്രയയപ്പ് സമ്മേളനവും നടന്നു.ആരംപുളിക്കൽ സി.എം.എസ്.എൽ.പി.സ്‌കൂളിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ വി.നളിനി അദ്ധ്യക്ഷയായിരുന്നു.തുരുത്തിക്കാട് ബി.എ.എം കോളേജ് പ്രിൻസിപ്പൽ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.ഫോറം കൺവീനർ ബിനു ജേക്കബ് ഇട്ടി,ജേക്കബ് എം.ജോർജ്ജ്, സിസ്റ്റർ ജാൻസി കെ.സി,ജി. ഗീത ഈ വർഷം സർവീസിൽ നിന്നു വിരമിക്കുന്ന പ്രധാന അദ്ധ്യാപകരായ സാബു സെബാസ്റ്റ്യൻ,സെലീന ഷംസുദീൻ,കെ.ദീനാമ്മ, ജെസി ഫിലിപ്പി,കെ.എൻ. സരസ്വതി,പി.വി. ഗീതാകുമാരി,ജെസി മാത്യു, റേച്ചൽ ജോൺ എന്നിവരും ടി.എൻ. തുളസീഭായി, മിനു ലൂക്കോസ്,മേഴ്‌സി പി. ചെറിയാൻ,അനിതാകുമാരി എന്നി അദ്ധ്യാപകരും പ്രസംഗിച്ചു.