.കൊടുമൺ : ആനയടി -നെടുമൺകാവ് റോഡ് പണി വേഗത്തിലാക്കണമെന്ന് കേരള കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചന്ദനപ്പള്ളി റോഡിൽ മൂന്ന് കലുങ്കുകൾ പണിയാൻ റോഡ് മുറിച്ചിട്ടിട്ട് നാലു മാസം കഴിഞ്ഞു പ്രസിഡന്റ് ജയിംസ് പെരുമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി ഡോ ജോർജ് വർഗീസ് കൊപ്പാറ ഉദ്ഘാടനം ചെയ്തു . ജേക്കബ്‌ കുറ്റിയിൽ, ജസ്റ്റസ് നാടാവള്ളിൽ , സി എം ഡാനിയേൽ , ബാബു വർഗീസ് ,ഷാജി പ്ലാംകീഴിൽ ,റോയ് പി ജി , ബാബുജി ജോർജ് ,സൂസൻ ഡാനിയേൽ,പി ഡി ബാബു ,ബിജു ടിൻഷാ ഭവൻ എന്നിവർ പ്രസംഗിച്ചു