പ്രക്കാനം : ആലുംപാറ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെയും മറ്റന്നാളും 21നും നടക്കും.19ന് രാവിലെ 10.40നും 11.15നും മദ്ധ്യേ ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 12ന് കൊടിയേറ്റ് സദ്യ.6.30ന് ദീപാരാധന,മതപ്രഭാഷണം.20ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4ന് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.രാത്രി 8ന് തിരികെ ക്ഷേത്രത്തിൽ എത്തും.രാത്രി 10ന് തിരുവിതാംകൂർ ഹാസ്യകലാ അവതരിപ്പിക്കുന്ന നാട്ടിലെ ഉത്സവം.21 ന് രാവിലെ 6ന് ഗണപതിഹോമം,8ന് ശിവപുരാണ പാരായണം, 9ന് നവകം,അഭിഷേകം.ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,12.30ന് ഓട്ടൻ തുള്ളൽ,വൈകിട്ട് 5ന് ശിവസഹസ്രനാമാർച്ചന,ഭസ്മാഭിഷേകം,6.30ന് ദീപാരാധന,7.30ന് ഭക്തി ഗാന സുധ, രാത്രി 10 ന് നൃത്തനൃത്ത്യങ്ങൾ.