കടമ്പനാട് : വേനൽക്കാലത്ത് പത്തനംതിട്ട ,ആലപ്പുഴ കൊല്ലം ജില്ലകളിൽ കനാൽ മാർഗം

വെള്ളമെത്തിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഡിവിഷൻ ഒാഫീസും സർക്കിൾ ഒാഫീസും നിറുത്തലാക്കാൻ നീക്കം. കൊല്ലം, കൊട്ടാരക്കര ഡിവിഷനുകളിലൊന്നും കൊട്ടാരക്കര സർക്കിൾ ഓഫീസുമാണ് നിറുത്താൻ ആലോചിക്കുന്നത് . പാലക്കാടും കണ്ണൂരും സ്ഥാപിക്കുന്ന മിനി ഡാമുകളുടെ പദ്ധതി നിർവഹണത്തിനായി ഇവയിലൊന്ന് അവിടേക്ക് മാറ്റും. ഒരു ഡിവിഷൻ മാറ്റിയാൽ അവശേഷിക്കുന്ന ഡിവിഷനും അതിന്റെ കീഴിലുള്ള മൂന്നു സബ്ഡിവിഷനും 12 സെക്ഷനുകളും മാത്രമേ ഉണ്ടാകു. ജീവനക്കാരുടെ എണ്ണം നൂറിനടുത്തേ കാണു.

കാർഷിക വിളകൾക്കും കിണറിലെ ജലനിരപ്പ് ഉയരാനും കല്ലട ജലസേചന പദ്ധതി കനാലുകളെയാണ് വേനൽക്കാലത്ത് ആളുകൾ ആശ്രയിക്കുന്നത്. സുഗമമായ പ്രവർത്തനം നടക്കുന്നത് ഈ ഓഫീസുകൾ ഉള്ളതുകൊണ്ടു മാത്രമാണ്. നിറുത്തലാക്കുന്നതോടെ ജലവിതരണം പ്രതിസന്ധിയിലാകും. അവശേഷിക്കുന്ന ഒാഫീസുകൾ കൊണ്ട് വിസ്തൃതമായ പ്രദേശം മുഴുവൻ ശ്രദ്ധിക്കാൻ കഴിയില്ല.

-------------

1986ൽ പദ്ധതി തുടങ്ങി

984.157 കി മീ ദൈർഘ്യം

3 ജില്ലകൾ

---------------------

നാടിന്റെ നാവുനനച്ച് കനാലുകൾ

വേനൽക്കാലത്ത് പത്തനംതിട്ട ,ആലപ്പുഴ കൊല്ലം ജില്ലകളിൽ കനാൽ മാർഗം

വെള്ളമെത്തിക്കുന്ന പദ്ധതി

കേരളത്തിന്റെ തെക്കു-വടക്കു നീളത്തേക്കാൾ ദൈർഘ്യമുള്ള കല്ലട ജലസേചന പദ്ധതി (കെ.ഐ.പി) കനാൽശൃംഖല തെന്മലയ്ക്കുശേഷമുള്ള ഒറ്റക്കൽ തടയണയിൽ നിന്ന് വലതുകര കനാലായും ഇടതുകര കനാലായും വേർതിരിയുന്നു. 69.752 കിമീ ദൈർഘ്യമുള്ള വലതുകര കനാൽ കൊല്ലം ജില്ലയിലൂടെ കിഴക്ക് വടക്ക് പ്രദേശങ്ങളിലൂടെ കടന്ന് പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച് ആലപ്പുഴയുടെ തെക്കൻ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കൊല്ലം ജില്ലയിലെ തന്നെ കരുനാഗപ്പള്ളിയിൽ അവസാനിക്കുന്നു. 56. 16 കി.മി ദൈർഘ്യമുള്ള ഇടതുകര കനാൽ കൊല്ലം ജില്ലയിലെ അതികഠിന വരൾച്ചാപ്രദേശങ്ങൾ കടന്ന് ഇളമ്പള്ളൂരിലവസാനിക്കുന്നു.

------------------

ആദ്യം വെട്ടിച്ചുരുക്കി

@.തുടക്കത്തിൽ ഒരു ചീഫ് എൻജിനിയർ ഒാഫീസും 4 സർക്കിൾ ഒാഫീസുകളും 22 ഡിവിഷൻ ഒാഫീസുകളും ഉൾപ്പടെ 134 ഒാഫീസുകളാണ് പദ്ധതിക്ക് ഉണ്ടായിരുന്നത്. ആയിരത്തലികം ജീവനക്കാരും ഉണ്ടായിരുന്നു.

@പിന്നീടിത് വെട്ടിച്ചുരുക്കി. ആകെ 32 ഓഫീസുകളും 327 ജീവനക്കാരുമാക്കി. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് രണ്ട് പ്രധാന ഒാഫീസുകൾ നിറുത്തലാക്കാൻ ശ്രമിക്കുന്നത്.

---------------

ഒാഫീസുകൾ നിറുത്തലാക്കാനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന അതിസങ്കീർണമായപ്രശ്നമാണ് ഒാഫീസ് മാറ്റിയാൽ ഉണ്ടാകുക. ജനസേചനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ഈ വിഷയം സംസാരിക്കും. മാറ്റരുതെന്നാവിശ്യപെട്ട് കത്ത് നൽകും.

ചിറ്റയം ഗോപകുമാർ എം എൽ എ