പത്തനംതിട്ട : കേരള ജനവേദിയുടെ നേതൃത്വത്തിൽ 'ശാന്തിയും സമാധാനവും കുടുംബത്തിൽ വളർത്തിയെടുക്കുന്നതിൽ സമൂഹത്തിന്റെ പങ്ക് ' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ പത്തനംതിട്ട ടൗണിൽ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. വീണാ ജോർജ്ജ് എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷത വഹിക്കും. നിർദ്ദന കുടുംബങ്ങൾക്കുള്ള ധാന്യ കിറ്റുകളുടെ വിതരണം നഗരസഭാ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷ് നിർവഹിക്കും.