തിരുവല്ല: മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കോൺഗ്രസ് രാഷ്ടീകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു.ദേശീയ പൗരത്വ ഭേദഗതി നിയമത്തിനും കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനുമെതിരെ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ തിരുവല്ല ബ്ലോക്കിലെ പര്യടന പരിപാടി മുത്തൂർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ മതേതരതര കാഴ്ചപ്പാടിനും അന്തഃസത്തയ്ക്കും വിരുദ്ധമായ നിയമമാണ് ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര, ഭരണകൂടം ജനങ്ങളിൽ അടിച്ചേല്പിച്ചിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ സി.എ.ജി പൊലീസ് വകുപ്പിനെത്തിനെതിരായ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും അന്വേഷിക്കാതിരിക്കുന്നത് ധാർഷ്ഠ്യവും അധാർമ്മികതയുമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സജി.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ,ഉമ്മൻ അലക്‌സാണ്ടർ,ആർ.ജയകുമാർ,സജിചാക്കോ,റജി തോമസ്, രാജേഷ് ചാത്തങ്കേരി,ജേക്കബ്.പി.ചെറിയാൻ,സതീഷ് ചാത്തങ്കേരി,എ.സുരേഷ് കുമാർ,വെട്ടൂർ ജ്യോതി പ്രസാദ്,റിങ്കു ചെറിയാൻ,സാമുവൽ കിഴക്കുപുറം,കാട്ടൂർ അബ്ദുൾ സലാം,അനിൽ.കെ.വർഗീസ്,ശോഭാ ബിനു,ശ്രീജിത് മുത്തൂർ,രാജേഷ് മലയിൽ, രാജപ്പൻ ഇടത്തിട്ട,അനു ജോർജ് എന്നിവർ പ്രസംഗിച്ചു.ജാഥാ ക്യാപ്റ്റൻ ബാബു ജോർജ് സ്വീകരണത്തിന് നന്ദി പറഞ്ഞു. മുത്തൂരി നിന്നും ആരംഭിച്ച പര്യടനം തിരുവല്ലയിൽ സമാപിച്ചു. പര്യടനം ഇന്ന് പരുമലയിൽ നിന്ന് ആരംഭിച്ച് കാവുംഭാഗത്ത് സമാപിക്കും.