തിരുവല്ല: കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിലെ നിയമപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഭരണകൂടം,പൊതുസമൂഹം,മനുഷ്യാവകാശങ്ങൾ-നവ ഉദാരവത്കരണ വീക്ഷണങ്ങൾ' എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ 20മുതൽ 22വരെ തിരുവല്ല ഹോട്ടൽ ക്ലബ്ബ് സെവനിൽ നടക്കും. 21ന് രാവിലെ പത്തിന് കേരള കേന്ദ്രസർവകലാശാല വൈസ്ചാൻസലർ ഡോ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്‌ഡ്‌ ലീഗൽ സ്റ്റഡീസ്‌ കൊച്ചി(നുവാൽസ്) വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണി അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ.വി.സജിത്ത്, കേരള കേന്ദ്രസർവകലാശാല നിയമപഠനവിഭാഗം മേധാവി ഡോ.ജെ.ഗിരീഷ് കുമാർ, അസി.പ്രൊഫ. കെ.ഐ.ജയശങ്കർ എന്നിവർ പ്രസംഗിക്കും. എം.ജി സർവകലാശാല നിയമവിഭാഗം ഡീൻ പ്രൊഫ.ബിസ്‌മി ഗോപാലകൃഷ്ണൻ, ബംഗളുരു യൂണിവേഴ്സിറ്റി നിയമവിഭാഗം പ്രൊഫ.വി.സുധീഷ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളോജി(ക്യൂസാറ്റ്) സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ.വാണി കേസരി, കോട്ടയം സ്കൂൾ ഒഫ് ഇന്ത്യൻ ലീഗൽതോട്ട് പ്രൊഫ.ഷീബപിള്ള, ആർ.വി.ഇൻസ്റ്റിറ്റ്യൂട്ട് ഓഒഫ് ലീഗൽ സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.കെ.ആർ.അഞ്ജിന റെഡി, എറണാകുളം ലോകോളേജ് അസി. പ്രൊഫസർമാരായ ഡോ.എസ്.എസ്.ഗിരിശങ്കർ, ഡോ.വി.സി.ബിന്ദുമോൾ, ഡോ.എസ്.മീനാകുമാരി,ഡോ.ജി.ആർ.ലക്ഷ്‌മി,കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ കവിത ബാലകൃഷ്ണൻ, ബംഗളുരു ദേശിയ നിയമ സർവകലാശാല അസി.പ്രൊഫ. ഡോ.സുചിത്ര സി.മേനോൻ, കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് അസോ.പ്രൊഫ.ബാലകൃഷ്ണൻ, അസി.പ്രൊഫസർമാരായ ഡോ.ഷീബ എസ്.ധർ, നമിത കെ.എൽ,ഡോ.ആസിഫ്.ഇ, ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസി.പ്രൊഫസർമാരായ ജോർജ് ജോസ്, ആന്റോ സെബാസ്റ്റ്യൻ, തിരുവനന്തപുരം ലോകോളേജ് അസി.പ്രൊഫ. അഞ്ജുരാജൻ എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും. 22ന് സമാപന സമ്മേളനത്തിൽ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ്‌ കൊച്ചി മുൻവൈസ് ചാൻസലർ ഡോ.എൻ.കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പുനെ വിദ്യതിലക് കോളേജ് ഡയറക്ടർ ഡോ.പ്രകാശ് ദിവാകരൻ, കേരള കേന്ദ്രസർവകലാശാല നിയമപഠനവിഭാഗം അസി.പ്രൊഫസർമാരായ ഡോ.എസ്.മീര, ആതിരാ രാജു എന്നിവർപ്രസംഗിക്കും.