പത്തനംതിട്ട : മണ്ണിന്റെ ആരോഗ്യം പരിശോധിച്ച് പോഷകങ്ങളുടെ ലഭ്യത ശാസ്ത്രീയമായി ഉറപ്പുവരുത്തിയുള്ള കൃഷി രീതികൾ ആവലംബിക്കുന്നതിനായി കർഷകർക്ക് വളപ്രയോഗ ബോധവത്കരണ സെമിനാർ ഇന്ന് പന്തളം ഫാർമേഴസ് ട്രെയ്‌നിംഗ് സെന്ററിൽ നടക്കും. ജില്ലാ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തൽ സംസ്ഥാന കാർഷിക വികസന കർഷകക്ഷേമവകുപ്പ്, അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ വളങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം മുരുകേഷ്. ടി
അദ്ധ്യക്ഷത വഹിക്കും. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ കൃഷി ഓഫീസർ മധു ജോർജ്ജ് മത്തായി, ആത്മ പ്രോജക്‌ട് ഡയറക്ടർ ഇൻ ചാർജ്ജ് വിനോജ് മാമ്മൻ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സാം മാത്യു എന്നിവർ പ്രസംഗിക്കും. വിനോദ് മാത്യു, ഡോ. റിൻസി കെ. ഏബ്രഹാം, അലക്‌സ് ജോൺ എന്നിവർ നേതൃത്വം നൽകും.