fire
തീയണയ്ക്കാനുള്ള ശ്രമം

കൊടുമൺ: റബറിൻ തോട്ടത്തിന് തീപിടിച്ചു.ചന്ദനപ്പള്ളി വളത്ത് കാട് റോഡരുകിനോട് ചേർന്ന തേരകത്ത് തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം.50ഓളം റബറുകൾ കത്തിനശിച്ചു.ഓടിക്കൂടിയ നാട്ടുകാരും അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.