18-krupesh
അനുസ്മരണ സമ്മേളനം അഡ്വ: അടൂർപ്രകാ​ശ് എം. പി. ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം: രക്തസാക്ഷികളായ കൃപേഷിന്റെയും ശരത് ലാലിന്റെയും ചരമവാർഷിക ദിനത്തിൽ പ്രമാടം കെ.എസ്‌​.യു, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.അഡ്വ.അടൂർപ്രകാ​ശ് എം.പി. ഉദ്ഘാടനം ചെയ്തു.കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ നിന്നും സി.പി.എം പിൻമാറണമെന്ന് അദ്ദേഹം പ​റഞ്ഞു. കെ.എസ്‌​.യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേള​നത്തിൽ ഡി.സി.സി വൈസ് പ്ര​സിഡന്റ് റോബിൻ പീറ്റർ,‌കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്ര​സിഡന്റ് കെ.വിശ്വംഭരൻ,മഹിളാകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ദീനാമ്മ റോയി,ജെൽവിൻ ജയിംസ്, ബിജു വട്ടക്കുളഞ്ഞി,അഖിൽ,രാ​ജേഷ് എം,സിനി​ത്ത് വി.ലീലാ രാജൻ എന്നിവർ സംസാരിച്ചു.