18-karunalayam

കിടങ്ങന്നൂർ : കോന്നി കുമ്മണ്ണൂർ കാരുവള്ളി വീട്ടിൽ സൗദാമിനിയമ്മ (73) ഇനി കിടങ്ങന്നൂർ കരുണാലയം അമ്മവീടിന്റെ സംരക്ഷണയിൽ. വര്ഷങ്ങളായി ആറന്മുള എയർപോർട്ട് ഗ്രൗണ്ടിൽ കുടിൽ കെട്ടിതാമസിച്ചിരുന്ന സൗദാമിനിയമ്മ ഹൃദ്രോഗത്താൽ ബുദ്ധിമുട്ടിലായിരുന്നു. തുടർ ചികിത്സയോ ഭക്ഷണമോ കൃത്യമായി ലഭിച്ചിരുന്നില്ല. ഈ അവസ്ഥ കണ്ടറിഞ്ഞ അയൽവാസികൾ വിവരം പഞ്ചായത്തിലറിയിക്കുകയായിരുന്നു. തുടർന്ന് ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. കാവേരിയുടെ ശുപാർശ പ്രകാരം നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ സൗദാമിനിയമ്മയെ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു.