പത്തനംതിട്ട : ജൈവ വൈവിദ്ധ്യ ഉദ്യാനവും ക്ലാസ് തല പഠന സാദ്ധ്യതകളും എന്ന വിഷയത്തിൽ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. രാജേഷ് എസ് വളളിക്കോട് വിഷയാവതരണം നടത്തി. ഡോ.ആർ.വിജയ മോഹനൻ മോഡറേറ്ററായി.
ഡയറ്റ് പ്രിൻസിപ്പൽ പി. ലാലിക്കുട്ടി, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ - ഓർഡിനേറ്റർ കെ.വി അനിൽ, സീനിയർ ലക്ചറർ പി.ആർ രാജേന്ദ്രൻ, ലക്ചറർ ഗ്ലിൻസി മാത്യൂ എന്നിവർ സംസാരിച്ചു.