അഞ്ചാം തവണയും സ്വരാജ് ട്രാേഫി

തുമ്പമൺ: അഞ്ചാം തവണയും സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫിയും പ്രത്യേക ധനസഹായവും നേടി ജില്ലയിലെ മികച്ച പഞ്ചായത്തായി മാറിയിരിക്കുകയാണ് തുമ്പമൺ.ദീർഘവീക്ഷണത്തോടെയും ഇച്ഛാശക്തിയോടെയുമുള്ള പ്രവർത്തനങ്ങളാണ് ഈ പുരസ്‌കാരത്തിനു പന്തളം ബ്ലോക്കിന് കീഴിൽ വരുന്ന തുമ്പമൺ പഞ്ചായത്തിനെ അർഹരാക്കിയത്.സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങളിൽ ഉയർന്ന തുകയാണ് സ്വരാജ് ട്രോഫിയോടെപ്പം പ്രത്യേക ധനസഹായമായി ലഭിക്കുന്നത്.

> നേട്ടങ്ങൾ

നികുതിപ്പിരിവ് 100ശതമാനം.

150 ഏക്കർ പാടശേഖരങ്ങളിൽ നെൽകൃഷി.

ആശ്രയ പദ്ധതി ഫണ്ടിന്റെ കൃത്യമായ വിനിയോഗം.

സ്ത്രീസുരക്ഷാ പദ്ധദതികൾ.

അർഹരായ എല്ലാവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ.

ഹരിതകർമ്മസേന വഴി വീടുകളിൽ നിന്ന് പാഴ് വസ്തുകൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

അർഹരായവർക്കെല്ലാം ലൈഫ് പദ്ധതി വീടുകൾ.

കൊതുക് നിവാരണം.

മെഡിക്കൽ ക്യാമ്പുകൾ.

പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ.

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് കെയർ.

യൂത്ത് ക്ലബ് പ്രവർത്തനങ്ങൾ.

'' രാഷ്ട്രീയ വ്യത്യാസം നോക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുളള പ്രവർത്തനം നേട്ടത്തിന് കാരണമായി. പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും ആത്മാർത്ഥമായി സഹകരിച്ചു.

സഖറിയ വർഗീസ്, തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്