കവിയൂർ : കവിയൂർ പഞ്ചായത്തിലെ 11-ാം വാർഡിനെ ഹരിത സമൃദ്ധി വാർഡായി പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു പ്രഖ്യാപിച്ചു.പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമായ മോഹൻ പദ്ധതി വിശദീകരണം നടത്തി.ഹരിത സമൃദ്ധി വാർഡ് പദ്ധതി നടപ്പാക്കുന്നതിന് പ്രവർത്തിച്ച കൃഷി ഓഫീസർ വൈ. ജാസ്മി,വാർഡ് അംഗം അജിത തമ്പി,എ.ഡി.എസ് അംഗം അനിത സജി എന്നിവരെ ഹരിത കേരളം മിഷൻ ഉപഹാരം നൽകി ആദരിച്ചു. വാർഡിലെ പ്രധാന കർഷകർക്ക് എ.ഡി.എസിന്റെ വക ഉപഹാരങ്ങൾ നൽകി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എസ്.ബി സുബിൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാകുമാരി, കുടുംബശ്രീ ചെയർപേഴ്‌സൺ ഓമന അജയഘോഷ്,വാർഡ് അംഗംഅജിത കുമാരി, കവിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ് ഹാനോക്ക്,വാർഡ് അംഗങ്ങളായ രാജേഷ് കുമാർ,ദീപ്തി കുര്യൻ,കർഷകർ,കുടുംബശ്രീ അംഗങ്ങൾ,ഹരിത കേരളം മിഷൻ യംഗ് പ്രൊഫഷണൽ നവോമി തുടങ്ങിയവർ പങ്കെടുത്തു.