അടൂർ : കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കരുവാറ്റ യൂണിറ്റ് വാർഷികം പ്രസിഡന്റ് എം. കെ. രവീന്ദ്രൻനായരുടെ അദ്ധ്യക്ഷതയിൽ നടന്നു. നഗരസഭ കൗൺസിലർ ഉമ്മൻതോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് പ്രസിഡന്റ് എൻ. ഭാസ്ക്കരൻ നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ അംഗങ്ങളെ ബ്ളോക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻനായർ സ്വീകരിച്ചു. അശരണർക്കുള്ള സ്വാന്തനസ്പർശം ധനസഹായം ജി. സലീംകുമാറും പെൻഷൻകാർക്കുള്ള ചികിത്സാ സഹായം വി. മാധവനും വിതരണം ചെയ്തു. മുതിർന്ന പെൻഷൻകാരെ അഡ്വ. എൻ. ജനാർദ്ദനകുറുപ്പ് ആദരിച്ചു. കലാ സംസ്ക്കാരിക പ്രതിഭയായ കോടിയാട്ട് രാമചന്ദ്രൻ നായരേയും ചടങ്ങിൽ ആദരിച്ചു. വിജി. അലക്സാണ്ടർ, എം. സുലൈഖാബീവി, കെ. ഭാർഗ്ഗവൻ നായർ, സൂരിനജീബ്, ഡി. സാറാമ്മ, ഐസക് ഡാനിയേൽ, കെ. എം. പീറ്റർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ : ഇ.ഡാനിയേൽ (പ്രസിഡന്റ്), ബി. കമലമ്മ, ലക്ഷ്മിക്കുട്ടിയമ്മ, സുഭദ്ര (വൈസ്പ്രസിഡന്റുമാർ), ആർ. തങ്കപ്പൻനായർ (സെക്രട്ടറി), ഡി. സാറാമ്മ, ഐസക് ഡാനിയേൽ, കെ. എ. ഏബ്രഹാം (ജോയിന്റ് സെക്രട്ടറിമാർ), കെ. എം. പീറ്റർ (ട്രഷറാർ).