മെഴുവേലി: കെ.എസ്.എസ്.പി.യു മെഴുവേലി യൂണിറ്റ് 28-ാം വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.വി.രാജന്റെ അദ്ധ്യക്ഷതയിൽ കൂടി. മെഴുവേലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്. അനീഷ് മോൻ ഉദ്ഘാടനം ചെയ്തു. ചികിത്സാ ധനസഹായം വൈസ് പ്രസിഡന്റ് പി.വി മുരളീധരനിൽ നിന്ന് റ്റി. കുഞ്ഞിക്കുട്ടി ഏറ്റുവാങ്ങി. സംഘടനാ റിപ്പോർട്ട് ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഭാസ്‌കരൻ പിള്ളയും പ്രവർത്തന റിപ്പോർട്ട് ജോ.സെ ക്രട്ടറി എം.ആർ തുളസീ ദാസനും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മറ്റിയംഗം പി.വി.ഗോപിനാഥൻ നായരുടെ നിയന്ത്രണത്തിൽ തിരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികൾ- പ്രസിഡന്റ് കെ.വി.രാജൻ , വൈസ് പ്രസിഡന്റുമാർ- പി.വി.മുരളീധരൻ, ബി. ജയചന്ദ്രൻ, എൻ.രംഗനാഥൻ, സെക്രട്ടറി-ഏ.ആർ രാജരത്തിനം, ജോ.സെക്രട്ടറിമാർ- പി.എസ് ജയചന്ദ്രൻ, ടോം. റ്റി.ജോൺ, എം.കെ. ആന ന്ദവല്ലി, ട്രഷറർ- എം.ആർ.തുളസീദാസൻ. ടോം റ്റി. ജോൺ സ്വാഗതവും എം.കെ ആനന്ദവല്ലി നന്ദിയും പറഞ്ഞു.