പത്തനംതിട്ട : ന്യൂഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാക്കോ ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിംഗ് ടൂർണമെന്റിൽ കേരള കിക്ക് ബോക്സിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.പി നടരാജിന്റെ നേതൃത്വത്തിൽ നാല് ഒഫിഷ്യൽസും 13 മത്സരാർത്ഥികളും ഉൾപ്പെടുന്ന സംഘം 8 സ്വർണവും 2 വെള്ളിയും 6 വെങ്കലവും നേടി. മത്സരങ്ങൾ നിയന്ത്രിച്ച റഫറി പാനലിൽ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി സുവിഷ് വിശ്വനാഥനും ഉണ്ടായിരുന്നു. എറണാകുളം സ്വദേശികളായ ആൻ മേരി ഫിലിപ്പ്, അരുൺ എസ്.വി, സദക് പി.ആർ , കോട്ടയം സ്വദേശികളായ പി.എം.സോനൽ, റയീസ് എം. സജി, ടി.കെ.വിഷ്ണു, തിരുവനന്തപുരം സ്വദേശി ശ്രീഗേഷ് എന്നിവരാണ് കേരളത്തിൽ നിന്ന് സ്വർണം നേടിയവർ.