bethel-convention
കൺവെൻഷൻ

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ 13​ാം മത് ചെങ്ങന്നൂർ കൺവെൻഷൻ 26 മുതൽ മാർച്ച് 1വരെ ബഥേൽ അരമന ഗ്രൗണ്ടിലെ മാർ പീലക്‌സിനോസ് നഗറിൽ നടക്കും. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. കൺവെൻഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം ഡോ.ഏബ്രഹാം മാർഎപ്പിഫാനിയോസ്,ഡോ.മാത്യൂസ് മാർ തീമോത്തിേയോസ് എന്നിവർ ചേർന്ന് നിർവഹിച്ചു.ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ,ഫാ.രാജൻ വർഗീസ്,ഫാ.ബിജു ടി.മാത്യു,ഫാ.മത്തായി കുന്നിൽ,ഫാ.ഐപ്പ് പി.സാം,ഫാ.സ്റ്റീഫൻ വർഗീസ്,ഫാ.ജാൾസൺ പി.ജോർജ്,ഫാ.സി.കെ.ഗീവർഗീസ്,ഫാ.വൈ.തോമസ്, ഫാ.സുനിൽ ജോസഫ്,ഫാ.ഏബ്രഹാം കോശിവി.ജെ ചാക്കോ,ബിജു മാത്യു, മാത്യു ജേക്കബ്, സജി പട്ടരുമഠം,സി.കെ. റെജി , ഷാജി ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.വിവിധ ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷൻ യോഗങ്ങളിൽ ഫാ.വർഗീസ് റ്റി വർഗീസ്,ഫാ.പി എ.ഫിലിപ്പ്,ഫാ.അലക്‌സ് ജോൺ എന്നിവർ പ്രസംഗിക്കും. കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന വൈദിക ധ്യാനത്തിന് ഫാ.മത്തായി ഇടയനാൽ കോർ എപ്പിസ്‌ക്കോപ്പാ, വൈധവ്യത്തിലായിരിക്കുന്നവരുടെ സ്‌നേഹസംഗമം 'സ്‌നേഹക്കൂട്ടിന് ' പ്രൊഫ.മേരി മാത്യു,കുടുംബ ധ്യാനത്തിന് ഡോ.ഏബ്രഹാം മാർ സെറാഫിം,വിദ്യാർത്ഥി സംഗമത്തിന് ഡോ.ജോഷ്വാ മാർ നിക്കോദിമോസ്,ശ്രീ.ജി.ബാലചന്ദ്രൻ , നസ്രാണി യുവജനസംഗമത്തിന് കുറിയാക്കോസ് മാർ ക്ലിമ്മീസ്,എം.പി.അബ്ദു സമദ് സമദാനി എന്നിവർ നേതൃത്വം നല്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ അറിയിച്ചു.