കോന്നി : ജനജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് പിൻതുണ അറിയിച്ച് സ്വാഭിമാന റാലിയും ജനജാഗരണ സമ്മേളനവും കോന്നിയിൽ നടന്നു. എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി ചന്തമൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ശബരി ബാലശ്രമം പ്രസിഡന്റ് കെ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ്, കെ.പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.