പത്തനംതിട്ട: വില്ലേജ് ഒാഫീസുകളിൽ ഫ്രണ്ട് ഒാഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഒാഫീസർ പദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസാേസിയേഷൻ നാളെ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ഇന്ന് കളക്ടറേറ്റ് മാർച്ച് നടത്തും. താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തും.