ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ സ്വകാര്യബസുകൾ ഏത് ജീവനക്കാർക്കും ഓടിക്കാമെന്ന സ്ഥിതിയാണ്. ബസ് ഉടമകളുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്. ചെങ്ങന്നൂരിലെ പ്രൈവറ്റ് ബസുകളിൽ ഉടമയുടെ അടുപ്പക്കാരെ യോഗ്യത നോക്കാതെ വണ്ടിയുടെ സകല ഉത്തരവാദിത്വവും ഏൽപ്പിക്കുന്നത് പതിവാണെന്ന് മറ്റു ജീവനക്കാർ പറയുന്നു. ഇത്തരത്തിൽ വാഹനമോടിച്ച ബസ് ജീവനക്കാരനെ മഫ്ത്തിയിൽ ബസിൽ കയറിയ ചെങ്ങന്നൂർ എം.വി.എ വി.ബിജു നേരിൽകണ്ടു പിടികൂടി. യൂണിഫോം ഇല്ലാതെ വാഹനം ഓടിക്കുന്ന വ്യക്തിയോട് ലൈസൻസ് ചോദിച്ചപ്പോൾ ഇദ്ദേഹത്തിന് മോട്ടോർസൈക്കിൾ ലൈസൻസ് പോലും ഇല്ലാത്ത ആളാണെന്ന് മനസിലായത്.
പരാതിയെ തുടർന്ന് പരിശോധന
വിദ്യാർത്ഥികളെ ബസിൽ കയറ്റാതെയും കൺസഷൻ കൊടുക്കാതെയും പോകുന്നതിനെക്കുറിച്ച് സ്വകാര്യ സ്‌കൂൾ നൽകിയ പരാതിയെതുടർന്നാണ് എംവിഎ പരിശോധനനടത്തിത്.സ്‌കൂൾകുട്ടികളുടേയും മറ്റുയാത്രക്കാരുടെയും വളരെ അധികം തിരക്കുള്ള സമയത്താണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്.എഎംവി മാരായ പ്രദീപ്കുമാർ, ശരത് കുമാർ എന്നിവർ കൂടി സ്ഥലത്തെത്തി വാഹനത്തിന്റെ സർവീസ് നിറുത്താനും ലൈസൻസുള്ള ഡ്രൈവർ എത്തിയ ശേഷം മാത്രം അടുത്ത സർവീസ് പുന:രാരംഭിക്കാനുമുള്ള നിർദ്ദേശംനൽകി.
റിപ്പോർട്ട് ആർ.ടി.ഒ ബോർഡിലേക്ക് അയച്ചുകൊടുക്കാൻ തീരുമാനിച്ചു.വളരെ ഗുരുതരമായ കുറ്റമാണ് ഇത്.
വി.ബിജു
(എംവിഎ)
-പിടികൂടിയത് മഫ്ത്തിൽ വാഹന പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥർ
-വാഹന ഉടമകൾ അടുപ്പകാരെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നത് പതിവ്