തിരുവല്ല: എ.കെ.സി.എച്ച്.എം.എസ് കല്ലുങ്കൽ വെൺപാല ശാഖ കുടുംബസംഗമവും ആദരിക്കൽ ചടങ്ങും നടന്നു. ശാഖാ പ്രസിഡന്റ് മനു കെ.കാട്ടിക്കുന്നിൽ പതാക ഉയർത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിനീഷ് കെ.ചേരമൻ ഉദ്ഘാടനം ചെയ്തു. മഹിളാ സമാജം സംസ്ഥാന കമ്മിറ്റിയംഗം അമ്പിളി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ.വിനോദ്, ബാലകൃഷ്ണൻ പനയിൽ, സുദർശനകുമാർ, രജിതമ്മ പ്രസാദ്, സുബഹ്മണ്യൻ, റിനു കല്ലുങ്കൽ, സുവിന്ദ്രപെരുമാൾ, വിനീത ഗിരീഷ്, സരളസുരേഷ്, എം.എസ്.രാജപ്പൻ, വാസുദേവൻ എ.പി, ഗിരീഷ് പി.ഗോപിനാഥ്, ജയൻ ഇ.എസ്, കെ.പി.രാജേഷ് എന്നിവർ സംസാരിച്ചു.