അടൂർ: ഇളമണ്ണൂർ ഭഗവതിക്കുന്ന് ശ്രേയസ് നിവാസിൽ അനീഷിനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അയൽവാസിയായ ഐശ്വര്യാ ഭവനത്തിൽ അശോകൻ (55) നെ പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30നാണ് സംഭവം.അനീഷിന്റെ വീട്ടിൽ അനധികൃത മദ്യവ്യാപാരം നടക്കുന്നതായി അശോകൻ പറഞ്ഞത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴുണ്ടായ തർക്കത്തിനിടെയാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. അനീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. .അടൂർ സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.