eye-camp
നെടിയകാല മേ​നോൻ സ്മാരക ഗ്രന്ഥശാലയിൽ നടന്ന നേത്രപരി​ശോധന ക്യാമ്പ് ബ്‌ളോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധരൻ ഉ​ദ്ഘാടനം ചെയ്യുന്നു

ഇലവുംതിട്ട: ഏ. കെ ജി ചാരിറ്റബിൾ ഫൗണ്ടേഷൻ, കോഴഞ്ചേരി തണൽ പാലിയേറ്റിവ് കെയർ ഇലവുംതിട്ട സോണൽ, തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നെടിയകാല മേ​നോൻ സ്മാരക ഗ്രന്ഥശാലയിൽ നേത്രപരി​ശോധന ക്യാമ്പ് നടത്തി. ബ്‌ളോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധരൻ ഉ​ദ്ഘാടനം ചെ​യ്തു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഗോപാലകൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വ​ഹിച്ചു. ബിജിലി പി. ഈശോ, വി ആർ സജി കുമാർ, രാധാമണി, രജനി സുരേന്ദ്രൻ, ശ്രീജ ശ്രീകുമാർ, എന്നിവർ സംസാ​രിച്ചു. അജി ചന്ദ്രൻ, അനു ഫിലിപ്പ്, റീജ, ഗ്രീഷ്മ, അമ്പിളി ബിജു, അഖിൽ നാഥ് എന്നിവർ നേതൃത്വം നൽകി.