തണ്ണിത്തോട്: തേക്കുതോട്, താഴേപൂച്ചക്കുളം വനത്തിൽ കണ്ടെത്തിയ ദിവസങ്ങൾ പഴക്കമുള്ള കാട്ടാനക്കുട്ടിയുടെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം മറവുചെയ്തു.വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഡി. വേണുകുമാർ, തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി. ഗിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ: ശ്യാം ചന്ദ്രനാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വന്യജീവികളുടെ ആക്രമണം മൂലമാകാം ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ആറ് വയസുണ്ട്.