മല്ലപ്പള്ളി:കേരള ജലഅതോറിറ്റി മല്ലപ്പളളി സബ് ഡിവിഷൻ പരിധിയിൽ വരുന്ന മല്ലപ്പളളി,ആനിക്കാട്,കല്ലൂപ്പാറ, കോട്ടാങ്ങൽ,കൊറ്റനാട്,എഴുമറ്റൂർ,തോട്ടപ്പുഴശേരി,അയിരൂർ, കോയിപ്പുറം,ഇരവിപേരൂർ,പുറമറ്റം എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് വാട്ടർ ചാർജ്ജ് ബിൽ കുടിശിക സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് ജില്ലാതല റവന്യൂ അദാലത്ത് മാർച്ച് 17​ന് തിരുവല്ല ജലഅതോറിറ്റി ക്യാമ്പസിൽ നടക്കും.പരാതികൾ ഈ മാസം 29ന് മല്ലപ്പള്ളി സബ് ഡിവിഷൻ ഓഫീസിൽ നൽകി രസീത് കൈപ്പറ്റണമെന്ന് അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.