അടൂർ: എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് ഏപ്രിലിൽ നടത്തുന്ന ശ്രീനാരായണ കലാ കായിക മേളയുടെ ലോഗോ പ്രകാശനം യോഗം കൗൺസിലർ എബിൻ അമ്പാടി, യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ എന്നിവർ ചേർന്ന് നിർവഹിച്ചു. . യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുജിത് മണ്ണടി സ്വാഗതം പറഞ്ഞു. വനിതാസംഘം കൺവീനർ ഇൻ ചാർജ് സുജ മുരളി പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് ,സൈബർ സേന ,വനിതാ സംഘം ,നേതാക്കളായ അജു വിജയ്, രാഹുൽ അങ്ങാടിക്കൽ, കണ്ണൻ ഇടത്തിട്ട, ഖാനു, നന്ദു ഇർഷാദ്, അനന്തു ഇളമണ്ണൂർ, സുമംഗല, ശ്രീകല എന്നിവർ പങ്കെടുത്തു.പൂതംകര 1838 ശാഖയിലെ അഞ്ചാംക്ളാസ് വിദ്യാർത്ഥി അർപ്പിത രഞ്ജിത്താണ് ലോഗോ തയ്യാറാക്കിയത്. 3564 ശാഖാ പ്രസിഡന്റ് എ സുസ്ലോവാണ് കലോത്സവത്തിന് ആരവം 2020 എന്ന പേര് നിർദ്ദേശിച്ചത്.