തിരുവല്ല: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 22ന് രാവിലെ 9.30 ന് തിരുവല്ല ഗവ.എംപ്ളോയിസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ സെമിനാർ നടക്കും. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക രംഗം പ്രതിരോധത്തിന്റെ പടക്കളം എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ പ്രബന്ധാവതരണം നടത്തും. എം.പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ.ജി. രാജശേഖരൻ നായർ മോഡറേറ്ററായിരിക്കും. വി.ബാലചന്ദ്രൻ, പ്രൊഫ.ടി.കെ.ജി നായർ, ആർ.തുളസീധരൻപിള്ള, രാജൻ വർഗീസ്, തങ്കമണി നാണപ്പൻ, അഡ്വ.ആർ.സനൽകുമാർ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, പി.സി.സുരേഷ് കുമാർ, അഡ്വ.പ്രകാശ് ബാബു, അഡ്വ.പി.എസ്. മുരളീധരൻ നായർ, ജോർജ് തോമസ് എന്നിവർ സംസാരിക്കും. വായനമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.