post
എൽ ഡി എഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ടെലികോം ഓഫീസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും സി പി ഐ എം ജില്ലാ സെക്രട്ടറി കെ .പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: പാചക വാതകത്തിന്റെ വില വർദ്ധിപ്പിച്ചതിലും കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടെ കാട്ടിയ അവഗണനയിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ടെലികോം ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.ഡി.സജി അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം കൺവീനർ ടി.ഡി ബൈജു സ്വാഗതം പറഞ്ഞു.ഡോ.ജോർജ് വർഗീസ് കൊപ്പാറ,പി.ബി ഹർഷകുമാർ, മുണ്ടയ്ക്കൽ ശ്രീകുമാർ,അഡ്വ.മണ്ണടി അനിൽ,ടി.മുരുകേഷ്,എ.ജി തോമസ്, ജയൻ അടൂർ,ലിജോ ജോൺ,സി രാധാകൃഷ്ണൻ,ആർ.തുളസിധരൻപിള്ള,കെ.കെ ശ്രീധരൻ,എ.എൻ സലിം,അഡ്വ.എസ് .മനോജ്, ഇ.ഫസൽ,ജേക്കബ് കുറ്റിയിൽ എന്നിവർ സംസാരിച്ചു.നേരത്തെ സെൻട്രൽ ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.