അടൂർ :കെ.പി റോഡിന്റെയും എം.സി റോഡിന്റെയും വികസന പ്രവർത്തനങ്ങൾക്ക് തടസമായി നിന്ന അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഇന്ദിരാ ഗാന്ധി സ്മാരകം കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി പുതുതായി പണികഴിപ്പിച്ചു.ഇതിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോർജ് നിർവഹിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.പഴകുളം ശിവദാസൻ,തോപ്പിൽ ഗോപകുമാർ,മണ്ണടി പരമേശ്വരൻ,രാഹുൽ മാങ്കൂട്ടത്തിൽ,കമറുദ്ദീൻ മുണ്ടുതറയിൽ,മോളേത്ത്‌ രാജൻ,ഹരികുമാർ, രാധാകൃഷ്ണൻ,മനു ചാല, ഭാസ്കരൻ പിള്ള,ശ്രീലേഖ, മുണ്ടപ്പള്ളി സുഭാഷ്, മനുനാഥ്,ഷെല്ലി ബേബി, കുര്യൻ കോശി,അലക്സ്‌ കോഴിപ്പുറം,സജിമോൻ,റോയ് മിത്രപുരം തുടങ്ങിയവർ സംസാരിച്ചു.