ചെങ്ങന്നൂർ എസ്.എൻ.ഡി.പി യോഗം 3711​ാം കുളഞ്ഞിക്കാരാഴ്മ ശാഖയുടെ 25​ാമത് വാർഷികപൊതുയോഗം യൂണിയൻ കൺവീനർ ബൈജു അറുകുഴിയുടെ അദ്ധ്യക്ഷതയിൽ കൂടി. ഭാരവാഹികളായി ഉത്തമൻ (പ്രസിഡന്റ്) വി.പ്രദീപ് കുമാർ (വൈസ് പ്രസിഡന്റ്),​ രാധാകൃഷ്ണൻ പുല്ലാമഠം (സെക്രട്ടറി), റ്റി.എൻ.വിശ്വനാഥൻ, വി.വിവേകാനന്ദൻ, ഗംഗാധരൻ, കെ.ശിവരാമൻ, വാസുദേവൻ, അശോക് കുമാർ, രഘു ​ (ശാഖാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ)​,​ സദാശിവൻ, മധുസൂദനൻ, ഇന്ദിരാശ്രീനിവാസൻ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.