ഇളമണ്ണൂർ; ചൂടിനെ നേരിടാൻ ശീതള പാനിയങ്ങളുടെ വിപണി സജീവമാണെങ്കിലും കരിമ്പിൻ ജ്യൂസിനും കരിക്കിനുമാണ് പ്രിയം..30 മുതൽ 40രൂപ വരെയാണ് വില.
മുമ്പ് വഴിയോരങ്ങളിൽ വിൽപനയ്ക്ക് എത്തിച്ചിരുന്ന കരിക്ക് ഇപ്പോൾ പഴക്കടകളിലുമെത്തി. പോഷക സമൃദ്ധമായ കരിക്ക് ദാഹമകറ്റാനും ശരീരം തണുപ്പിക്കാനും താപനില നിലനിറുത്തുന്നതിനും അത്യുത്തമമാണ്. വെള്ളം കുടിച്ച ശേഷം അകത്തെ കാമ്പും കഴിക്കാം.ജീവകങ്ങളും ധാതുലവണങ്ങളും മാംസ്യവുമൊക്കെ ഇളനീരിൽ വേണ്ടുവോളം അടങ്ങിയിരിക്കുന്നു.
കരിമ്പിൻ ജ്യൂസിനുള്ള കരിമ്പ്
തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും ജില്ലയിൽ എത്തുന്നത്. ദിവസം മൂവായിരം രൂപ വരെ കച്ചവടം നടക്കുമെന്ന് തൊഴിലാളികൾ പറയുന്നു.
നിരവധി ധാതുക്കൾ അടങ്ങിയ കരിമ്പ് ദാഹം മാറ്റാൻ മാത്രമല്ല, അർബുദ രോഗം തടയാനും മൂത്രാശയകല്ലുകൾ അലിയിക്കാനും ആമാശയ രോഗങ്ങൾ ഭേദമാക്കാനും പറ്റിയ ഔഷധമാണ്.