തിരുവല്ല: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങൾ 24 മുതൽ മാർച്ച് ഒന്നുവരെ നടക്കും. 24ന് രാവിലെ 7.30ന് മിനി മാരത്തോൺ സബ് കളക്ടർ ഡോ.വിനയ് ഗോയൽ ഫ്‌ളാഗ് ഓഫ് ചെയ്യും. 9.30ന് നഗരസഭാ ചെയർമാൻ പതാക ഉയർത്തും. 3ന് നമ്മുടെ തിരുവല്ല എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം മുൻസിപ്പൽ ഓഫീസിൽ നടക്കും. 25ന് രാവിലെ 10ന് വൈ.എം.സി എ ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിക്കും.വൈകിട്ട് അഞ്ചിന് മുത്തൂർ ജംഗ്‌ഷനിൽ വിളംബര കലാജാഥ.26ന് രാവിലെ 10ന് വൈ.എം.സി.എ ഹാളിൽ പ്രസംഗ-ചിത്രരചനാ മത്സരം.വൈകിട്ട് അഞ്ചിന് കോട്ടത്തോട് വിളംബര കലാജാഥ.27ന് എട്ടിന് പബ്ലിക് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കാർണിവൽ.വൈകിട്ട് അഞ്ചുമുതൽ വിളംബര കലാജാഥ.ഏഴിന് രാമഞ്ചിറ ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ മാദ്ധ്യമ സെമിനാർ. 28ന് രാവിലെ 9മുതൽ തിരുവല്ല എം.ജി.എം സ്‌കൂൾ ഗ്രൗണ്ടിൽ വടംവലി,കസേരകളി മത്സരങ്ങൾ നടക്കും.11മുതൽ മുൻസിപ്പൽ കൗൺസിൽ ഹാളിൽ കാർഷിക സെമിനാറും വൃക്ഷത്തൈ വിതരണവും നടക്കും. 2.30 മുതൽ വൈ.എം.സി.എ ഹാളിൽ പ്രവാസി സംഗമം.അഞ്ചിന് വിളംബര കലാജാഥ.29ന് വൈകിട്ട് മൂന്നിന് എം.ജി.എം സ്‌കൂൾ ഗ്രൗണ്ടിൽ സാംസ്ക്കാരിക ഘോഷയാത്ര ജില്ലാ കളക്ടർ പി.ബി.നൂഹ് ഫ്ലാഗ് ഓഫ് ചെയ്യും. 5ന് സാംസ്ക്കാരിക സമ്മേളനം പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. മാർച്ച് ഒന്നിന് വൈകിട്ട് അഞ്ചിന് നാടൻ കലകളും അഭ്യാസ പ്രകടനങ്ങളും ആറിന് 100വനിതകൾ നിലവിളക്ക് തെളിക്കും. തുടർന്ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കലാസന്ധ്യ ഉദ്ഘാടനം ചലച്ചിത്രതാരം ജയറാം നിർവഹിക്കും.തുടർന്ന് ജയറാം നയിക്കുന്ന തായമ്പക, കോമഡി ഷോ, സംഗീത വിസമയം എന്നിവ നടക്കും.