തിരുവല്ല: തിരുമൂലപുരം ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ കാരിബാഗ് നിർമ്മാണ പരിശീലനം നടത്തി. വാർഷിക പൊതുയോഗത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. അസോസിയേഷനിലെ 80 കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ പരിശീലന ശില്പശാലയിൽ പങ്കെടുത്തു. തിരുവല്ല ബോധന എൻ.ആർ.എം കോർഡിനേറ്റർ സിജി മാത്യു ശില്പശാലയുടെ റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചു. പൊതുയോഗം തിരുമൂലപുരം അരവിന്ദ് ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റസി. അസോസിയേഷൻ പ്രസിഡന്റ് തങ്കമ്മ ഏബ്രഹാമിന്റെ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി പി.എൻ ഗോപാലകൃഷ്ണപിള്ള പ്രവർത്തന റിപ്പോർട്ടും ശ്രീലേഖ സനൽ കണക്കും അവതരിപ്പിച്ചു.മുനിസിപ്പൽ കൗൺസിലർ അജിത,അസോസിയേഷൻ മുൻ സെക്രട്ടറി ടി.എൻ സുരേന്ദൻ, മുൻ പ്രസിഡന്റ് ഡോ.ആർ.വിജയമോഹനൻ,ജോ.സെക്രട്ടറി ജയ സന്തോഷ്, കമ്മിറ്റിയംഗം എസ്.കൈലാസ് എന്നിവർ പ്രസംഗിച്ചു.