തണ്ണിത്തോട്: കോന്നി - തണ്ണിത്തോട് റോഡരികിൽ കല്ലാറ്റിൽ വെള്ളം കുടിക്കാനെത്തിയ കാട്ടനക്കൂട്ടം യാത്രക്കാർക്കും, അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാരികൾക്കും കൗതുകക്കാഴ്ചയായി. തിങ്കളാഴ്ച വൈകിട്ട് 6:15 നാണ് കുട്ടികൾ ഉൾപ്പടെയുള്ള 4 കാട്ടാനകളെത്തിയത്. യാത്രക്കാർ വാഹനങ്ങൾ നിറുത്തി ഏറെ നേരം കാട്ടാനകളെ കണ്ടു. റോഡിൽ നിന്ന് 200 മീറ്റർ അകലെയായിരുന്നു ഇവ . സന്ധ്യ മയങ്ങിയ ശേഷമാ വനത്തിലേക്ക് മടങ്ങിയത്. കോന്നി തണ്ണിത്തോട് റോഡിലെ എലിമുള്ളംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വനപാതയിൽ ആനത്താരകളുണ്ട്. കല്ലാറ്റിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ പകൽ സമയത്ത് പോലും ഇവിടെ റോഡ് മുറിച്ചുകടക്കും .