കലഞ്ഞൂർ: കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ 43 -ാമത് ഭാഗവത സപ്താഹ യജ്ഞവും ഹിന്ദു മഹാ സമ്മേളനവും 23 മുതൽ മാർച്ച് ഒന്നുവരെ നടക്കും. ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 23 ന് തൃശൂർ നടുവിൽ മഠം അച്ചുത ഭാരതി സ്വാമിയാർ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഉപ്പും മുളകും സീരിയൽ ഫെയിം ബിജു സോപാനം ചികിത്സാ ധനസഹായം വിതരണം ചെയ്യും. ജെ.നന്ദകുമാർ , അലി അക്ബർ, ഭാഗവത ചൂഡാമണി അഡ്വ.റ്റി. ആർ രാമനാഥൻ, ഡോ പി വിജയമോഹനൻ , ഡോ.സി.എൻ വിജയകുമാരി , അലക്സാണ്ടർ ജേക്കബ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും. മാർച്ച് ഒന്നിന് ഉച്ചക്ക് 12 മുതൽ സമൂഹസദ്യ. 12.30 ന് സമ്പ്രദായ ഭജൻ വൈകിട്ട് 4.30 ന് അവ ഭ്യത സ്നാന ഘോഷയാത്ര