ചെങ്ങന്നൂർ: ഗവ.ഐ.ടി.ഐയിലെ കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് പ്രിൻസിപ്പലിന് പരാതി നൽകിയ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.എ.ബി.വി.പി പ്രവർത്തകനാരായ ഓച്ചിറ ഞാകനാൽ, കട്ടച്ചിറ വടക്കേതിൽ സി.അനുവിനാണ് മർദ്ദനമേറ്റത്. ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പൊലീസ് കേസെടുത്തു. ഇവിടെ നിന്ന് വെള്ളം കുടിച്ച നാല് വിദ്യാർത്ഥികളെ നേരത്തെ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.