അട്ടത്തോട്: പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ അട്ടത്തോട് ആദിവാസി ഊരിലെ പടിഞ്ഞാറെക്കരയിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോർജ്ജ വേലിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് രാജു എബ്രഹാം എം.എൽ.എ നിർവഹിക്കും. അട്ടത്തോട് വാർഡ് മെമ്പർ രാജൻ വെട്ടിക്കൽ അദ്ധ്യക്ഷത വഹിക്കും. പി.ടി.സി.എഫ് ഗവേർണിംഗ് ബോർഡ് മെമ്പർ ജോഷി ആന്റണി, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഹാബി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കാട്ടുതീ പ്രതിരോധ ബോധവത്കരണ ക്ലാസ് നടക്കും.