ചെങ്ങന്നൂർ: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി തപാൽ വകുപ്പ് സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് രണ്ടു ലക്ഷം ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നു.
തപാൽ ഓഫീസുകളിലെ പോസ്റ്റ്മാൻമാരുൾപ്പെടെയുള്ള ജീവനക്കാരാണ് ബാങ്ക് അക്കൗണ്ടുകൾ നൽകുന്നത്. ആധാർ നമ്പർ, ഒടിപി ലഭിക്കാൻ മൊബൈൽ ഫോൺ, കുറഞ്ഞത് 100 രൂപ എന്നിവയുണ്ടെങ്കിൽ ഐ.പി.പി.ബി അക്കൗണ്ട് സ്വന്തമാക്കാം. വൈദ്യുതി ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനും ഡിടിഎച്ച്, മൊബൈൽ ഫോൺ എന്നിവ റീചാർജ് ചെയ്യുന്നതിനും, വിദേശത്തുനിന്നും തുക അയക്കുന്നതിനും, ഏതുബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള തുകകൾ പിൻവലിക്കുന്നതിന് തുടങ്ങി ധാരാളം സാദ്ധ്യതകൾ ഇതിലുണ്ട്.