പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ ജനജാഗ്രതാ സമിതി രൂപികരിച്ചു .ശല്യം രൂക്ഷമായ പെരുമ്പുളിക്കൽ ,പടുകോട്ടുക്കൽ, പാറക്കര ,മങ്കുഴി വാർഡുകളിൽ പന്നിയെ വെടിവച്ചു കൊല്ലാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ്.പിള്ള അ ദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഘു പെരുമ്പുളിക്കൽ, റാന്നി ആർ.എഫ്.ഒ ആർ അധീഷ്, കോന്നി ആർ.എഫ്.ഒ സലിം ജോസ്,​ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജയാ ദേവി, അനു ജോർജ്.മെമ്പർമാരായ വിദ്യാധര പണിക്കർ. വി.പി. റോയി. രാജമ്മ.മോഹനൻ. ക്യഷി ഓഫീസർ ലാലി ,​ഡപ്യൂട്ടി ആർ.എഫ്.ഒ ജിതേഷ്, സനോജ് എന്നിവർ പ്രസംഗിച്ചു.