പന്തളം : മങ്ങാരം ഗവ.യു.പി.സ്‌കൂളിന്റെ 78~ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകൻ പി.കൃഷ്ണൻ നായർക്ക് യാത്രയയപ്പും 20 ന് വൈകിട്ട് 4 ന് സ്‌കൂൾ അങ്കണത്തിൽ നടക്കും . ചിറ്റയം ഗോപകുമാർ എം .എൽ.എ ഉദ്ഘാടനം ചെയ്യും.സ്‌കൂൾ മനേജിംഗ് കമ്മിറ്റി ചെയർമാൻ ബി.മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. ശിശുക്ഷേമ സമിതി നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.ഷിഹാദ് ഷിജു വിനെ അനുമോദിക്കും .എൻഡോവ്‌മെന്റ് വിതരണം പന്തളം നഗരസഭ അദ്ധ്യക്ഷ ടി.കെ.സതി നിർവഹിക്കും പന്തളം നഗരസഭ ഉപാദ്ധ്യക്ഷൻ ആർ.ജയൻ സമ്മാനദാനം നിർവഹിക്കും .പി.കൃഷ്ണൻ നായരെ പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലസിത നായർ ആദരിക്കും.സ്‌കൂൾ പ്രഥമാദ്ധ്യാപിക ഡി.രജിത ഉപഹാരം സമർപ്പിക്കും.ഇ.കെ.ജോൺ മെമ്മോറിയൽ കാഷ് അവാർഡ് പന്തളം നഗരസഭ കൗൺസിലർ ജി.അനിൽകുമാർ വിതരണം ചെയ്യും .തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടക്കും .